ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍ 7 മരണം

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. മാല്‍ഡയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചയോടെ റായ്ബറേലിയിലെ ഹര്‍ജന്ദ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും, ഗുരുതരമായി പരുക്കേറ്റവർക്ക് 1 ലക്ഷം നൽകുമെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മരണസംഖ്യ കൂടാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News