ബ്രൂവറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ബ്രുവറി അനുവദിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അനുമതി റദ്ദാക്കിയ സാഹചര്യത്തിൽ ഇനി അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.

തിരുമാനം പിൻവലിച്ചതായും ഡിസ്റ്റിലറികൾ അനുവദിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു . ഈ സാഹചര്യത്തിൽ ഹർജി അനാവശ്യമാണന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്.

ഇടുക്കി ശാന്തമ്പാറ സ്വദേശിയാണ് സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനുമതി നൽകിയതും റദ്ദാക്കിയതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി അനുമതി റദ്ദാക്കിയതിനാൽ അന്വേഷണം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel