ശബരിമല വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആശയകുഴപ്പത്തില്‍; ഓര്‍ഡിനന്‍സിനെ അനുകൂലിക്കാതെ ബിജെപി കേന്ദ്ര നേതൃത്വം; ബിജെപി ശ്രമിക്കുന്നത് കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശയകുഴപ്പത്തില്‍. വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ട് വരുമോയെന്ന് ചോദ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഓര്‍ഡിനന്‍സ് കൊണ്ട് വന്നാല്‍  മഹാരാഷ്ട്രയിലെ ദര്‍ഹയില്‍ സ്ത്രീ പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധിയും റദാക്കേണ്ടി വരും.

അതിനാല്‍ ബിജെപി കേന്ദ്ര നേതൃത്വവും ഓര്‍ഡിനന്‍സിനെ അനുകൂലിക്കുന്നില്ല. സ്ത്രീ പ്രവേശനത്തെ കേന്ദ്ര മന്ത്രി മേനക ഗാന്ധി സ്വാഗതം ചെയ്തതും ആശയകുഴപ്പം വര്‍ദ്ധിപ്പിക്കുന്നു.

കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നിയമന്ത്രി രവിശങ്കര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ശബരിമല വിഷയം ഉയര്‍ന്ന് വന്നും. ഓര്‍ഡിനന്‍സിന് തയ്യാറാകുമോയെന്ന് ചോദ്യത്തിനടക്കം മൗനം പാലിച്ച രവിശങ്കര്‍ മറ്റ് വിവരങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ച് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

ശബരിമല വിധി പുരോഗമപരമാണന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്.ഇത് അരുണ്‍ ജറ്റ്‌ലി തുറന്ന് പറഞ്ഞിരുന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന വനിതാ അംഗമായ മേനകാ ഗാന്ധി വിധിയെ നടപ്പാക്കാണമെന്ന നിലപാടിലാണ്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ കടുത്ത ആശയകുഴപ്പമുണ്ട്. വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് രാജ്യത്തുടനീളം ബാധകമായിരിക്കും.

സുപ്രീംകോടതി അനുവദിച്ച  മഹാരാഷ്ട്രയിലെ ദര്‍ഹയിലെ സ്ത്രീപ്രവേശനവും തടയേണ്ടി വരും. ഇത് ബിജെപി അംഗീകരിക്കുന്നില്ല.കൂടാതെ വിധിക്കെതിരെ നീങ്ങുന്നത് കോടതിയലക്ഷ്യമാകുമെന്ന് നിയമമന്ത്രാലയം കരുതുന്നു.

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നത് റദാക്കിയതിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് വിധി വന്ന ദിവസം പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതും ആശയകുഴപ്പം വ്യക്തമാക്കുന്നു.

കേരളത്തില്‍ രാഷ്ട്രിയ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിഷയത്തില്‍ തന്ത്രപരമായി മൗനം പാലിക്കാനാണ് എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News