പ്രൊഫസർ വി.അരവിന്ദാക്ഷൻ പുരസ്‌കാരം റൊമില ഥാപ്പർക്ക്

ഈ വർഷത്തെ പ്രൊഫസർ വി.അരവിന്ദാക്ഷൻ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പർക്ക് സമ്മാനിക്കും. എം.എ ബേബി ചെയർമാനും ഡോക്ടർ കെ.സച്ചിദാനന്ദൻ, ഡോക്ടർ കെ.പി മോഹനൻ,പ്രൊഫസർ സി.വിമല,കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.

അമ്പതിനായിരം രൂപയും പ്രശസ്ത്രിപത്രവും ഫലകവും ചേർന്നതാണ് പുരസ്‌കാരം. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫസർ വി.അരവിന്ദാക്ഷൻ അനുസ്മരണവും സ്മാരക പ്രഭാഷണവും ഒക്ടോബർ 17 ൻ വൈകിട്ട് 5 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here