വാഹനമോടിക്കുമ്പോള്‍ മൊബെെലില്‍ സംസാരിക്കുന്നവരും മെസേജ് അയക്കുന്നവരുമാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണം. ഡ്രെെവിങ്ങിനിടെ മൊബെെലുപയോഗിക്കുമ്പോള്‍ നിങ്ങള്‍ അപകടത്തിലാക്കുന്നത്, നിങ്ങളുടെ ജീവന്‍ മാത്രമായിരിക്കില്ല.
പലപ്പോളും നിങ്ങളുമായി യാതൊരു ബന്ധം പോലൂമില്ലാത്തവരും നിങ്ങളുടെ അശ്രദ്ധ കാരണം അപകടത്തില്‍ പെട്ടേക്കാം. വിയറ്റ്നാമില്‍ നിന്നാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
റോഡിൽ ശ്രദ്ധിക്കാതെ മൊബെെലില്‍ മേസേജ് അയച്ചു കൊണ്ട് സ്കൂട്ടർ ഓടിച്ചയാള്‍, മറ്റൊരു സ്കൂട്ടറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. വാഹനം വേഗത്തിലായിരുന്നില്ല എന്നതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല.
ആര്‍ക്കും പരിക്കുകളൊന്നും പറ്റിയില്ല. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പാഠമാകട്ടെ ഈ വിഡിയോ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here