സമയത്തെച്ചൊല്ലി തര്‍ക്കം: കൊണ്ടോട്ടിയില്‍ ബസ് തടഞ്ഞുനിര്‍ത്തി ആക്രമിച്ച 13 പേര്‍ അറസ്റ്റില്‍

മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മിലെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു.

പുറമെനിന്ന് ആളെയിറക്കിയുള്ള ആക്രമണം യാത്രക്കാരെ അപായപ്പെടുത്തുന്നത് വരെയെത്തി. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 13 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

പാലക്കാട്-കോഴിക്കോട്, മഞ്ചേരി-കോഴിക്കോട് റൂട്ടുകളിലോടുന്ന ബസ്സുകളിലെ ജീവനക്കാര്‍തമ്മിലായിരുന്നു തര്‍ക്കം. ഇരുബസ്സുകളും കോഴിക്കോട് സ്റ്റാന്റിലെത്തുന്നത് രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ്. കൊണ്ടോട്ടി സ്റ്റാന്റില്‍ കയറുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പോലിസ് ഇടപെട്ടെങ്കിലും പരിഹാരമായില്ല.

പാലക്കാട്-കോഴിക്കോട് ബസ് ആളെ കയറ്റാതെ 20 ഓളം അക്രമികളുമായി മഞ്ചേരി ബസ് വരുന്ന സമയംനോക്കി വള്ളുവമ്പ്രത്തെത്തി. തുടര്‍ന്ന് മഞ്ചേരി ബസ്സിന്റെ മുമ്പിലോടി പ്രകോപനമുണ്ടാക്കി.

മുസ്ലിയാരങ്ങാടിയില്‍ ബസ് ഇടിപ്പിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചതായും പോലിസ് പറഞ്ഞു. പോലിസ് എത്തിയതോടെ അക്രമികള്‍ ചിതറിയോടി.

ആഷിക്(23), സുബീഷ് (37), ഹാഷിം(24), ജാഫര്‍(27), സനൂപ്(27), യാഷിക്(29), യാസര്‍ അറഫാത്ത്(29), നിഖില്‍(30), ഫര്‍ഷാദ്(28), അബ്ദുസ്സമദ്(24), അബൂബക്കര്‍(26), ആഷിക്(29) എന്നിവരെയാണ് കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News