”അയ്യപ്പന്റെ തീരുമാനമാണ് ശബരിമലയെ മതേതരമായി നിലനിര്‍ത്തുന്നത്; തന്ത്രിയുടേയൊ പൂജാരിയുടേയൊ തീരുമാനമല്ല”; ഹിന്ദു വര്‍ഗ്ഗീയത ആളികത്തിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ദളിത് ഫെഡറേഷന്‍

കൊല്ലം: ശബരിമലയുടെ മതേതരത്വം തകര്‍ക്കാന്‍ ഒരു ബ്രാമണിക്കല്‍ ഹിഡന്‍ അജണ്ട കുറേകാലമായി നടക്കുന്നെന്നും അതിന് ദേശീയപരമായ പിന്തുണയുമുണ്ടെന്നും കേരള ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് കെ രാമഭദ്രന്‍.

അയ്യപ്പന്റെ തീരുമാനമാണ് ശബരിമലയെ മതേതരമായി നിലനിര്‍ത്തുന്നത് തന്ത്രിയുടേയൊ പൂജാരിയുടേയൊ തീരുമാനമല്ല.
അരാജകത്വം സൃഷ്ടിച്ച് വര്‍ഗ്ഗീയത ഉണ്ടാക്കി വിധിയെ അട്ടിമറിക്കാനും കലാപം അഴിച്ചുവിടാനുമുള്ള ഏത് നീക്കത്തേയും ചെറുത്തു തോല്‍പിക്കാന്‍ കേരള ദളിത്ത് ഫെഡറേഷന്‍ രംഗത്തുണ്ടാവുമെന്നും കെ രാമഭദ്രന്‍ വ്യക്തമാക്കി.

ഹിന്ദു വര്‍ഗ്ഗീയത ആളികത്തിക്കാനാണ് ആര്‍.എസ്സ്.എസ്സ് ശ്രമിക്കുന്നതെന്നും രാമഭദ്രന്‍ ആരോപിച്ചു. ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമികുന്നു എന്ന മുല്ലപള്ളിയുടെ പ്രസ്ഥാവനയ്‌കെതിരേയും രാമഭദ്രന്‍ വിമര്‍ശിച്ചു. ശബരിമലയെ അയോധ്യയാക്കാന്‍ ബിജെപിക്ക് കൂട്ട് നിന്നത് കോണ്‍ഗ്രസാണെന്ന് രാമഭദ്രന്‍ തുറന്നടിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശന കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് കേരള ദളിത് ഫെഡറേഷന്‍.

വിധിയോട് യോജിക്കുന്നവര്‍ക്ക് പോകാം വിയോജികുന്നവര്‍ പോകേണ്ട പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന സര്‍ക്കാര്‍ നിലപാട് ധീരമാണ്. ഭരണഘടനാ ബെഞ്ചിന്റെ വിധി അംഗീകരിക്കലല്ലാതെ സര്‍ക്കാരിനു വേറെ ഒരു മാര്‍ഗ്ഗവുമില്ല.

ഹിന്ദുക്കളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ജാഥയില്‍ പങ്കെടുപ്പിക്കുന്നതെന്നും ഇതിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും രാമഭദ്രന്‍ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News