എംജി യൂണിയന്‍ തുടര്‍ച്ചയായി 18-ാം തവണയും എസ്എഫ്‌ഐക്ക്; വിജയം കെഎസ്‌യു-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ തുടര്‍ച്ചയായി 18-ാം തവണയും എസ്എഫ്‌ഐക്ക്. നിഖില്‍ എസ് നായരാണ് ചെയര്‍മാന്‍. സായ് കൃഷ്ണ ജനറല്‍ സെക്രട്ടറി.

ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയായ നിഖില്‍ ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍ എംകോം പഠനം പൂര്‍ത്തിയായി. എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗമാണ്. സായ് കൃഷ്ണ ഇടുക്കി താന്നിമൂട് സ്വദേശിയാണ്. നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കോളേജില്‍ ബികോം പഠനം പൂര്‍ത്തിയാക്കി. എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറിയറ്റംഗമാണ്.

കെഎസ്‌യു-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്എഫ്‌ഐയുടെ വിജയം.

കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെയും കോളേജുകളില്‍ നിന്നുമായി ആകെ 257 കൗണ്‍സിലര്‍മാരാണ് എസ്എഫ്‌ഐക്കുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News