ചുവന്നു തുടുത്ത് ദില്ലി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയും; ആദ്യ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

ദില്ലി: ദില്ലി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ ആദ്യ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം.

അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രധാന കേന്ദ്രമായ കശ്മീരി ഗേറ്റ് ക്യാമ്പസില്‍ 26 കൗണ്‍സിലര്‍ സീറ്റുകളില്‍ 16ലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇതോടെ ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഥമ യൂണിയനില്‍ എറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായിരിക്കുകയാണ് എസ്എഫ്‌ഐ.

ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള കമ്മിറ്റിയിലെ വിദ്യാര്‍ഥി പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരും എസ്എഫ്‌ഐ സ്ഥാനാര്‍ഥികളാണ്. പൂര്‍വ ശര്‍മ, യഷിത സിംഗി എന്നിവരാണ് കമ്മിറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് പൂര്‍വ ശര്‍മയുടെ വിജയം.

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിദ്യാര്‍ഥി സമൂഹത്തിന്റെയും കൂട്ടായ പരിശ്രമഫലമാണ് വിജയമെന്ന് കശ്മീരി ഗേറ്റ് ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി ശ്രുതി എം ഡി പറഞ്ഞു.

ബിആര്‍ അംബേദ്കറുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍വകലാശാലയില്‍ സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള പോരാട്ടവുമായി വിദ്യാര്‍ഥി യൂണിയന്‍ മുന്നോട്ടുപോകുമെന്ന് ബിഎ ഹിസ്റ്ററിയില്‍ നിന്നുള്ള എസ്എഫ്‌ഐ കൗണ്‍സിലര്‍ പ്രിയാംശ് മൗര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News