ശബരിമല; വ്യക്തമാണ് സര്‍ക്കാര്‍ നിലപാട്; വിമര്‍ശിക്കുന്നവര്‍ ഇതിനോട് മുഖം തിരിക്കുന്നതും അതുകൊണ്ടാണ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വ്യക്തം. ക്ഷേത്ര പ്രവേശന വിഷയത്തില്‍ കമ്മീഷനെ നിയോഗിച്ച് എല്ലാ വിഭാഗം സ്ത്രീകളുടെയും നിര്‍ദേശം സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുളള വിവേചനം കാണിക്കുന്നതിന് സര്‍ക്കാര്‍ എതിരാണെന്നും കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും അതോടൊപ്പം വാക്കാല്‍ പ്രചരിപ്പിക്കുന്നതുമായ പല കാര്യങ്ങളും തെറ്റാണ്.

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് വിപരീതമായായ കാര്യങ്ങളാണ് മറ്റു പാര്‍ട്ടികള്‍ പ്രചരണം നടത്തുന്നതും.

ഹിന്ദു മത പണ്ഡിതരേയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെയും കൂട്ടി ചേര്‍ത്തുള്ള ഒരു കമ്മീഷനെ നിയോഗിച്ച് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നയം. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല എന്ന നിലപാടും വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിനാധാരമായി മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ മഹാറാണിയും സന്ദര്‍ശിച്ചിരുന്നു എന്ന ചരിത്രപരമായ കാര്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടികാണിച്ചു.

സ്ത്രീ പ്രവേശനത്തിലൂടെ ക്രമസമാധാനവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാവും എന്നതാണ് പേടിയെങ്കില്‍ അതിന് സ്ത്രീകള്‍ക്ക് പ്രത്യേക സന്ദര്‍ശന കാലം നിശ്ചയിച്ച് അത് പരിഹരിക്കാം എന്ന നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ ഇത്തരമൊരു പേടി സര്‍ക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു. ഇതിനടിസ്ഥാനമായി ശബരിമലയില്‍ വന്ന ആചാര മാറ്റങ്ങളും സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു.

എല്ലാ മലയാള മാസത്തിലും ആദ്യത്തെ 5 ദിവസം പൂജ നടക്കുന്ന കീഴ്‌വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറക്കാനാണ് എന്ന ഉദാഹരണവും നല്‍കി.

മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിന്‍റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമാണ് അത് വിശ്വാസങ്ങളുമായും മുല്യങ്ങളുമായും ബന്ധപ്പെട്ടതാണ് അതിന്‍റെ അടിസ്ഥാനത്തിലുള്ള ഹൈക്കോടതി വിധിയേയും സര്‍ക്കാര്‍ കോടതിയില്‍ ഓര്‍മ്മിപ്പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here