വാഗമണ്ണില്‍ വന്‍ മയക്കുമരുന്ന് വേട്ട; എല്‍എസ്ഡി സ്റ്റാമ്പുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ വൻ മയക്കുമരുന്ന് വേട്ട. LSD സ്റ്റാമ്പ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുമായി തൃശൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്.

വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിന്ന് 52 എൽ എസ് ഡി സ്റ്റാമ്പുകളുമായി രണ്ടു എഞ്ചനീയർമാരാണ് എക്സൈസിന്‍റെ പിടിയിലായത്.

തൃശൂർ സ്വദേശി ബസന്ത് ബൽറാം, കോഴിക്കോട് സ്വദേശി ഷബീർ എന്നിവരാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്‌.

ഇവരിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പ് കൂടാതെ ചരസ്, കഞ്ചാവ്, എന്നിങ്ങനെ 3 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

വാഗമണ്ണിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ.

ഡിജെ പാർട്ടിക്കും മറ്റും ഉപയോഗിക്കുന്ന എൽഎസ്ഡി സ്റ്റാമ്പ് ചെറിയ കഷണങ്ങളാക്കി നാക്കിനടിയിൽ വെച്ചാണ് ഉപയോഗിക്കുന്നത്.

മണിക്കൂറുകളോളം ലഹരി പ്രദാനം ചെയ്യുന്ന സ്റ്റാമ്പുകൾ സ്വന്തം ഉപയോഗത്തിനു വേണ്ടിയാണെന്നാണ് പ്രതികൾ എക്സൈസിനു നൽകിയ മൊഴി.

ഈ ഗണത്തിൽപ്പെടുന്ന എൽഎസ്ഡി മയക്കുമരുന്ന് സ്റ്റാമ്പുകൾ 3 എണ്ണത്തിൽ കൂടുതൽ കൈവശം വെക്കുന്നത് എൻ ഡിപിഎസ് വകുപ്പ് പ്രകാരം വാണിജ്യ അടിസ്ഥാന വിഭാഗത്തിൽപെടുന്നതും 10 മുതൽ 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്നതാണെന്നും എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News