ബംഗളൂരു സ്ഫോടനക്കേസിലെ പ്രധാന പ്രതി സി സലീം കണ്ണൂരില്‍ പിടിയില്‍

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരിൽ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങൾ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്പിന് സമീപം വച്ച് പിടികൂടിയത്.

ബംഗളൂരു സ്‌ഫോടനക്കേസിലെ 21ആം പ്രതിയാണ് സലീം. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലിം.

വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പത്ത് വർഷത്തിന് ശേഷമാണ് പിടികൂടുന്നത്. 2008 ജൂലൈ 25 നാണ് ബംഗളുരുവിൽ സ്ഫോടന പരമ്പര ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel