പതിനെട്ടാം പടിയിൽ പാട്ടു രംഗം; ഇതാ ശബരിമലയിൽ ചിത്രീകരിച്ച ആ സിനിമാഗാനം

1986 ൽ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയില് ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞത് എഴുത്തുകാരന് എൻ.എസ് മാധവനായിരുന്നു. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോർഡ് വാങ്ങിയിട്ടുമുണ്ടെന്നും അദ്ദേഹം എഴുതി.

1990 ൽ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില് പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയതെന്നും എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്നും ഏതാണ് ആ സിനിമയെന്നും തുടങ്ങി സോഷ്യൽ മീഡിയയിൽ സംശയങ്ങളും ചർച്ചകളുമുണ്ടായി.

ഇപ്പോഴിതാ അതിന്റെ വസ്തുത സോഷ്യല് മീഡിയ തന്നെ കണ്ടുപിടിച്ചിരിക്കുന്നു.

‘നമ്പിനാല് കെടുവതില്ലൈ’ എന്ന സിനിമയ്ക്ക് വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയിൽ ചിത്രീകരിച്ച ആ ഗാനരംഗം ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News