മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; പരാതിയില്‍ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ചെറുകോൽ സ്വദേശിനി മണിയമ്മ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.

എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് ആറന്മുള പൊലീസാണ് കേസ്സെടുത്തത്.

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീയാണ് സമരത്തിനിടയില്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി.

ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്. വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here