‘രണ്ടാമൂ‍ഴം’ കോടതിയിലേക്ക്; എംടി പിന്‍മാറി

രണ്ടാമൂഴം അടിസ്ഥാനമാക്കിയുള്ള സിനിമയിൽ നിന്നും എം ടി വാസുദേവൻ നായർ പിൻമാറുന്നു . സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്ത് കൂടിയായ എം ടി യെ പിന്തിരിപ്പിച്ചത്.

സംവിധായകൻ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ച് കിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചു .

ചിത്രീകരണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് സിനിമയിൽ നിന്ന് പിന്മാറാൻ എം ടി വാസുദേവൻ നായർ തീരുമാനിച്ചത്.

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എം ടി തിരക്കഥ ഒരുക്കിയത് . എന്നാൽ താൻ കാണിച്ച ആത്മാർത്ഥത സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്ന് ലഭിച്ചില്ലെന്ന പരാതിയും എംടിക്കുണ്ട്.

നാല് വർഷം മുമ്പാണ് ശ്രീകുമാർ മേനോന്യമായി കരാർ ഉണ്ടാക്കിയത് . തുടർന്ന് മലയാളം ഇംഗ്ലിഷ് തിരക്കഥകൾ നൽകി.

മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ . എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങിയില്ല.

ഒരു വർഷം കൂടി സമയം നീട്ടി നൽകിയെങ്കിലും സംവിധായകനിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തിരക്കഥ തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് എംടി നിയമ നടപടികൾ ആരംഭിച്ചത്.

കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം ടി ഹർജി നൽകിയത് . തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ച് നൽകാമെന്നും ഹരജിയിൽ പറയുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News