സിപിഐഎം തളിപ്പറമ്പ് മുൻ ഏരിയാ സെക്രട്ടറി പി വാസുദേവൻ അന്തരിച്ചു

സി പി ഐ എം തളിപ്പറമ്പ് മുൻ ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി വാസുദേവൻ അന്തരിച്ചു.78 ആം വയസ്സിലാണ് അന്ത്യം. നിലവിൽ സി പി ഐ എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ചെയർമാനുമാണ്.

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.പി വാസുദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.

തളിപ്പറമ്പ് മേഖലയിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കരുത്തനായ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു പി വാസുദേവനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.കൈരളി ടി വി ക്ക് വേണ്ടി മാർക്കറ്റിംഗ് മാനേജർ രാജീവൻ പച്ച, റീത്ത് സമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here