മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; ഹർജി സമർപ്പിച്ച സംഘടനക്ക് കോടതിയെ സമീപിക്കാനാവില്ല; ശബരിമല സ്ത്രീ പ്രവേശനവുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും കോടതി

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട്സമർപ്പിച്ച ഹർജിഹൈക്കോടതി തള്ളി .ഹർജി നിലനിൽക്കില്ലന്ന്കോടതി വ്യക്തമാക്കി. മുസ്ലിം സ്ത്രീകൾക്കു വേണ്ടി കോടതിയെ സമീപിക്കാൻ അഖില ഭാരത ഹിന്ദു മഹാസഭയ്ക്ക് അവകാശമില്ലന്ന് കോടതി വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ഹർജിയെ ബന്ധപ്പെടുത്താനാവില്ലന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.സുപ്രീം കോടതിയുടെ ശബരിമലവിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളെ മുസ്ലീം പള്ളികളിൽ പ്രവേശിപ്പിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് കോടതിയെ സമീപിച്ചത്.

മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെടാൻ എന്തവകാശമാണ് ഹർജിക്കാരനള്ളതെന്ന് കോടതി ആരാഞ്ഞു. ഹർജിയിൽ മുസ്ലിം സ്ത്രീകൾ ആരെങ്കിലും കക്ഷിയായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

മുസിംപള്ളികളിൽ സ്ത്രീകളെ കയറ്റുന്നില്ലന്ന് ആരാണ് പറഞ്ഞതെന്ന കോടതിയുടെ ചോദ്യത്തിന് ചില പള്ളികളിൽകയറ്റുന്നില്ലന്നാനായിരുന്നു ഹർജിക്കാരന്റെ മറുപടി. ഇക്കാര്യം സ്ഥാപിക്കാൻ എന്ത്
തെളിവാണുള്ളതെന്ന് കോടതി ആരാഞ്ഞു.

ഒരു ബന്ധവുമില്ലാത്ത നിങ്ങൾ പറഞ്ഞാൽ എങ്ങനെ കണക്കിലെടുക്കാനാവുമെന്നും കോടതി ചോദിച്ചു. . എല്ലാവർക്കും തുല്യ പ്രാധാന്യം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. സ്ത്രികൾക്കു പോകണ്ടങ്കിൽ നിർബന്ധിക്കാനാവുമോ എന്നും കോടതി ചോദിച്ചു .എന്തിനാണ് കോടതിയിൽ വന്നത്.

നിങ്ങൾക്ക്മുസ്ലീം സ്ത്രീകളെ പ്രതിനിധീകരിക്കാനുള്ള അവകാശം കാണുന്നില്ല. ഹർജിയിലെ ആവശ്യം പരിഗണിക്കാനാവില്ല. ഹർജി പിൻവലിക്കാം.അല്ലങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ചു .കോടതിക്ക് തീരുമാനിക്കാമെന്ന് ഹർജിക്കാരൻ അറിയിച്ചതിനെ തുടർന്ന് കേസ് കോടതി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News