ജമ്മുകശ്‌മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടൽ; 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്‌മീരിലെ കുപ്‌വാരയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു.  പുലര്‍ച്ചയോടെയാണ്‌ ഏറ്റുമുട്ടല്‍ ആരംഭിച്ചത്‌.

പ്രദേശത്ത്‌ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം വളഞ്ഞത്‌. മേഖലയില്‍  കുടുങ്ങിക്കിടന്ന 3 പേരിൽ 2 പേരെയാണ് കൊലപ്പെടുത്തിയത്.

ഇന്റര്‍നെറ്റ്‌ സേവനം മേഖലയില്‍ റദ്ദാക്കിയിട്ടുണ്ട്‌.സമീപത്തെ സ്‌കൂളുകളും അടിച്ചിട്ടിരിക്കുകയാണ്‌. അതേസമയം പൂഞ്ചിന്‌ സമീപം പാക്കിസ്ഥാന്‍ നിയന്ത്രണരേഖ മറികടന്ന്‌ നടത്തിയ വെടിവയ്‌പ്പില്‍ ഒരു ജവാന്‌ പരുക്കേറ്റിണ്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here