കാമുകിയെ വെടിവെച്ചുകൊന്നശേഷം യുവാവ് ജീവനൊടുക്കി. പ്രണയത്തില്‍നിന്ന് യുവതി പിന്‍മാറിയതാണ് കാരണം. ചെന്നൈ കെ.കെ നഗര്‍ ഇഎസ്ഐസി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഈറോഡ് അന്തിയൂർ താലൂക്കിലെ കാട്ടുപ്പാളയം സ്വദേശി കാർത്തിക് വേലുവാണ് കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്.
ചെന്നൈ അണ്ണിയൂരിൽ ബുധനാഴ്ച്ചയാണ് സംഭവം. പ്രണയത്തില്‍നിന്ന് യുവതി പിന്‍മാറുകയും യുവാവിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണം. ചെന്നൈ ടിഎസ്പിയിലെ കോൺസ്റ്റബിളായിരുന്നു കാർത്തിക് വേലു . സര്‍വ്വീസ് റിവോൾവൾ ഉപയോഗിച്ചാണ് അതിക്രമം.
നാല് വർഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ സരസ്വതി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കാർത്തിക്കിനെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലാണ് കാര്‍ത്തികിനെ ഒഴിവാക്കാന്‍ ശ്രമിച്ചത്
Get real time update about this post categories directly on your device, subscribe now.