കോഴിക്കോട് ജില്ലയിലെ ഹാർബർ വികസനത്തിന് 100 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സർക്കാർ

കോഴിക്കോട്:  കോഴിക്കോട് ജില്ലയിലെ ഹാർബർ വികസനത്തിന് 100 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ബോട്ട് റിപ്പയറിംഗ് സെൻറർ പുതിയാപ്പയിൽ നിർമ്മിക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതിയാപ്പ ഹാർബർ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.

കോഴിക്കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങളാണ് പ്രാവർത്തികമാകുന്നത്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും വർധിപ്പിക്കുന്ന വികസന പദ്ധതികൾ ഹാർബറിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നു.

ബോട്ടുകൾ നിർത്തിയിടാനുള്ള ഫിങ്കർ ജെട്ടി, ഹാർബറിന് ചുറ്റുമതി, മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ലോക്കർ മുറികൾ, ഡ്രഡ്ജിങ്ങ് തുടങ്ങി 16.25 കോടിയുടെ വികസന പദ്ധതിയാണ് പുതിയാപ്പ ഹാർബറിൽ നിലവിൽ വരിക.

ബോട്ടുകൾ സുരക്ഷിതമായി നിർത്തിയിടാനുള്ള ഫിങ്കർ ജെട്ടി സംസ്ഥാനത്ത് തന്നെ ആദ്യത്തേതാവും. വികസന പദ്ധതികളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു. മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി ഓപ്ഷനിംഗ് മാർക്കറ്റിങ് ആന്റ് ക്വാളിറ്റി കൺട്രോൾ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കും.

മത്സ്യഫെഡിന്റെ സഹായത്തോടെ ഹാർബറുകളിൽ നിന്നും മത്സ്യം ലേലം ചെയ്ത് നേരിട്ട് മാർക്കറ്റിൽ എത്തിച്ച് ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്താനുമുള്ള പുതിയൊരു നിയമനിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയാപ്പ ഹാർബറിലെ നിർമ്മാണ പ്രവൃത്തികൾ ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മന്ത്രി എ കെ ശശീന്ദ്രൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം കെ രാഘവൻ എം പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News