സാധാരണക്കാരന്‍റെ നടുവൊടിച്ച് കേന്ദ്രം; ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: ഇന്ധന വില വീണ്ടും ഉയര്‍ന്നു.  പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്.  ജനങ്ങളുടെ നടുവൊടിക്കുന്ന നിലപാടിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും നിലപാട് ശക്തമാകുന്നതിനിടെയാണ് വീണ്ടും വില വര്‍ധിപ്പിച്ച് കേന്ദ്രം ജനങ്ങളുടെമേല്‍, പ്രഹരമേല്‍പ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം.

കൊച്ചി: പെട്രോൾ- 84.50, ഡീസൽ- 78.91

കോഴിക്കോട്: പെട്രോൾ- 84.75, ഡീസൽ- 79.19

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here