സംസ്ഥാനത്തെ നടുക്കി രണ്ട് എടിഎം കവര്‍ച്ചകള്‍; കവര്‍ച്ച നടന്നത് രണ്ടു ജില്ലകളിലെ എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്കുകളില്‍; പ്രതികളുടെ ചിത്രങ്ങള്‍ പീപ്പിളിന്

കൊച്ചി/തൃശൂര്‍: സംസ്ഥാനത്തെ നടുക്കി രണ്ട് എടിഎം കവര്‍ച്ചകള്‍.

തൃപ്പൂണിത്തറയില്‍ എസ്ബിഐ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് 25 ലക്ഷം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്.

കൊരട്ടി ദേശീയ പാതയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്താണ് പണം കവര്‍ന്നത്. 10 ലക്ഷം രൂപ നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10 മണിയോടെയാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.

ജീവനക്കാര്‍ എത്തിയപ്പോള്‍ എടിഎമ്മിന്റെ ഷട്ടറുകള്‍ അടഞ്ഞ നിലയില്‍ ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാകാം മോഷണം നടന്നത് എന്നാണ് പൊലീസ് നിഗമനം.

എടിഎമ്മിന്റെ അടക്കം സമീപ പ്രദേശങ്ങളിലെ മുഴുവന്‍ സിസിടിവികളും പൊലീസ് പരിശോധിക്കുന്നു. എടിഎമ്മിന്റെ ഉള്ളിലെ സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ച ശേഷമാണ് സംഘം കവര്‍ച്ച നടത്തിയത്. വിരളടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here