മധ്യപ്രദേശിലെ ഹൈക്കോടതി ജഡ്‌ജ്‌ എസ്‌.കെ ഗംഗേലയുടെ പീഡനത്തെത്തുടര്‍ന്ന്‌  രാജിവച്ച മുന്‍ വനിതാ ജഡ്‌ജ്  പുനര്‍ നിയമനം നടത്തണം എന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്‌ 

മധ്യപ്രദേശിലെ ഹൈക്കോടതി ജഡ്‌ജ്‌ എസ്‌.കെ ഗംഗേലയുടെ പീഡനത്തെത്തുടര്‍ന്ന്‌ അഡീഷണല്‍ ഡിസ്‌ട്രിക്ട്‌ ജഡ്‌ജ്‌ സ്ഥാനം രാജിവച്ച മുന്‍ വനിതാ ജഡ്‌ജ്‌ തന്നെ പുനര്‍ നിയമനം നടത്തണം എന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്‌.

മധ്യപ്രദേശ്‌ രജിസ്‌ട്രാര്‍ ജനറല്‍ ഉള്‍ുപ്പെടെയുള്ളവര്‍ക്കാണ്‌ കോടതി നോട്ടീസ്‌ അയച്ചത്‌. 6 ആഴ്‌ചയ്‌ക്കകം മറുപടി നല്‍കാനാണ്‌ നിര്‍ദേശം.ജസ്‌റ്റിസ്‌ എകെ സിക്രി, അശോക്‌ ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ നോട്ടീസ്‌ അയച്ചത്‌.

എസ്‌ കെ ഗംഗേലയുടെ പീഡനത്തെത്തുടര്‍ന്ന്‌ തനിക്ക്‌ 2014ല്‍ ജഡ്‌ജി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്നും തന്നെ വീണ്ടും ജഡ്‌ജായി നിയമിക്കണമെന്നുമാണ്‌ പീഡനത്തിനിരയായ വനിതാ മുന്‍ ജഡ്‌ജിന്റെ ആവശ്യം.കേസ്‌ 6 ആഴ്‌ചയ്‌്ക്ക്‌ ശേഷം കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News