പൃഥ്വി ഷാ ആരാധകര്‍ക്ക് കോഹ്ലിയുടെ ഉപദേശം; അയാള്‍ക്ക് അയാളുടെ ഇടം നല്‍കു

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില പുതിയ പ്രതീക്ഷ പൃഥ്വി ഷായെ സമ്മര്‍ദമില്ലാതെ കളിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

ഷാ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പ്രതീക്ഷയാണ് അദ്ദേഹത്തെ ആരുമായും താരതമ്യം ചെയ്യരുത്. ഇത് അദ്ദേഹത്തിന് സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നും കോഹ്ലി പറഞ്ഞു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ താരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി പലരും താരതമ്യം ചെയ്തിരുന്നു. ഇതിനെകുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് കോഹ്ലിയുടെ പ്രതികരണം.

പൃഥ്വി ഷായുടെ പ്രകടനത്തില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമുണ്ട്. അയാളെ മറ്റൊരാളുമായി താരതമ്യം ചെയ്യകയല്ല വേണ്ടത് അയാള്‍ക്ക് അയാളുടെ സ്പേസ് നല്‍കുക.

അങ്ങനെയല്ലെങ്കില്‍ അയാള്‍ക്ക്മേല്‍ സമ്മര്‍ദം വര്‍ധിക്കും. അത് അയാളുടെ കളിയെ പ്രതികൂലമായല്ലെ ബാധിക്കുക. പ്രതിഭയുള്ള കളിക്കാരനാണ് പൃഥ്വി ഷാ കോഹ്ലി പറഞ്ഞു.

പൃത്ഥ്വി ഷായെയും റിഷഭ് പന്തിനെയും ഹനുമാ വിഹാരിയെയും പോലുള്ള യുവതാരങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ ഐപിഎല്ലിലെ അനുഭവസമ്പത്തിലൂടെ കഴിയുമെന്നും കോഹ്ലി പറഞ്ഞു.

നിലവില്‍ വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റ് കളിക്കുകയാണ് പൃത്ഥിയും പന്തുമെല്ലാം അടങ്ങിയ ടീം ഇന്ത്യ. ആദ്യ മത്സരം ഇന്ത്യ ഇന്നിംഗ്‌സിന് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News