പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ചുറ്റുമതിലിലിടിച്ച് മതില്‍ തകര്‍ന്നു. തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തിലാണ് എയര്‍ ഇന്ത്യ IX 611 വിമാനം അപകടത്തില്‍പ്പെട്ടത്. 130 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്നവര്‍ എല്ലവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 1.30 ഓടു കൂടിയാണ് സംഭവം. പറന്നുയരുന്നതിനിടെ റണ്‍വേയുടെ സമീപത്തുണ്ടായിരുന്ന ചുറ്റുമതിലില്‍ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ ടയറുകളാണ് മതിലിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മതിലും ആന്റിനയും തകര്‍ന്നിട്ടുണ്ട്.
മതിലില്‍ ഇടിച്ച ശേഷം വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (എടിസി) ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് മാഗ്ലൂര്‍ എടിസിയുമായി ബന്ധം കിട്ടിയ ശേഷം അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ വിമാനം ഇറക്കി. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെയേും സഹ പൈലറ്റിന്റേയും ജോലിസമയത്തെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.