ശബരിമല സുപ്രീംകോടതി വിധിക്ക് എന്‍എസ്എസ് അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്ന് വെള്ളാപ്പള്ളി; പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ സമരം

‘ശബരിമല പ്രശ്‌നത്തില്‍ ക്ഷേത്രത്തിലെ പാരമ്പര്യം മാനിക്കാതെയാണ് വിധിയുണ്ടായത്. പാരമ്പര്യം മാനിക്കണം എന്നു വാദിച്ച് കേസില്‍ കക്ഷി ചേര്‍ന്നവര്‍ക്ക് അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ല. പ്രതികൂല വിധിക്ക് അവരെല്ലാം ഉത്തരവാദികളാണ്. എന്‍എസ്എസ് അടക്കമുള്ളവര്‍ക്ക് ആ ഉത്തരവാദിത്വമുണ്ട്.”-വെള്ളാപ്പള്ളി വിശദീകരിച്ചു.

കോടതിയില്‍ പരാജയപ്പെട്ടവരാണ് ഇപ്പോള്‍ സമരം നടത്തുന്നത്. ഇത് പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടാനാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കൈരളി പീപ്പിളിന്റെ അന്യോന്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News