ബൗൾ ചെയ്യുമ്പോൾ രക്തം ഛർദ്ദിക്കുന്നു; രോഗം കണ്ടെത്താനാവാതെ ഡോക്ടര്‍മാര്‍; ക്രിക്കറ്റ് കളിക്കാനാകാതെ താരം

തനിക്ക് അപൂർവ്വരോഗമുണ്ടെന്ന് വെളിപ്പെടുത്തി ഓസീസിന്‍റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേയും ചെന്നൈ സൂപ്പർകിങ്സിന്റേയും മുൻ താരം ജോൺ ഹേസ്റ്റിംഗ്സ് .

കഴിഞ്ഞ മൂന്ന് നാലു മാസമായി ബൗള്‍ ചെയ്യാന്‍ തയാറെടുക്കുമ്പോള്‍ ശക്തമായ ചുമ വരികയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്ന് ഹേസ്റ്റിംഗ്സ് തന്നെ വെളിപ്പെടുത്തി.

കുറച്ചുവര്‍ഷങ്ങളായി ഈ പ്രശ്നം അലട്ടുന്നുണ്ടെങ്കിലും അടുത്തിടെയാണ് ഇത് ഗുരുതരമായത്– ഹേസ്റ്റിംഗ്സ് പറഞ്ഞു.

ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ട്വൻടി 20 മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുളള പേസ് ബൗളറാണ് ജോൺ ഹേസ്റ്റിംഗ്സ്.

ജീവിതം തന്നെ ക്രിക്കറ്റ് കളിക്കാനുളളതാണെന്നും ക്രിക്കറ്റില്ലാതെ ജിവിക്കാനാകില്ലെന്നും പൊതുപ്രഖ്യാപനം നടത്തിയിട്ടുളള താരമാണ് ഹേസ്റ്റിംഗ്സ്.

തന്‍റെ രോഗാവസ്ഥയെ കുറിച്ച് ഒന്നും തന്നെ പറയാൻ ഡോക്ടർമാർക്ക് കഴിയാത്തതും തന്നെ തകർത്തു കളയുന്നുവെന്നും ജോൺ ഹേസ്റ്റിംഗ്സ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here