കണ്ഠര് മോഹനരെ ഇന്‍റര്‍വ്യൂബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പം; ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ശബരിമലയിലേക്കുള്ള മേല്‍ശാന്തി അഭിമുഖം തടസപ്പെട്ടു

ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ശബരിമലയിലേക്കുള്ള മേല്‍ശാന്തി അഭിമുഖം തടസപ്പെട്ടു.
കണ്ഠരര് മോഹനനരെ ഇന്‍റര്‍വ്യൂബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അഭിമുഖം തടസപ്പെട്ടത്.  മോഹനരരെ ഒഴിവാക്കി അഭിമുഖം നടത്താമെന്ന ഹൈകോടതി നിര‍്ദേശത്തെ തുടര്‍ന്നാണ് അഭിമുഖം പുനരാരംഭിച്ചത്. മാളികപ്പുറം മേല്‍ശാന്തി അഭിമുഖം നാളെ നടക്കും.

ഇന്ന് രാവിലെ 9 മണിക്കാണ് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ശബരിമലയിലേക്കുള്ള മേല്‍ ശാന്തി മാർക്ക് ആഭിമുഖം നടത്താൻ നിശ്ചയിച്ചിരുന്നത്.

ഇന്‍റര്‍വ്യൂബോര്‍ഡില തന്ത്രികുടംബാംഗങ്ങങല്‍ കണ്ഠരര് രാജീവരും മഹേഷ് മോഹനരരും ആയിരുന്നു. മഹേഷ് മോഹനരര് എത്തില്ലെന്നും പകരം കണ്ഠരര് മോഹനരര് എത്തുമെന്നും തന്ത്രികുടുംബം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

എന്നാൽ ഒരു കേസിന്‍റ പശ്ചാത്തലത്തില്‍ മോഹനരരെ ശബരിമലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നതിനാല്‍ ഈ നിര്‍ദേശം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ല. അഭിമുഖം നടക്കുന്നത് ഹൈകോടതി നിരീക്ഷണത്തിലായതിനാല്‍. ഇക്കാര്യം ഹൈകോടതിയെ ദേവസ്വംബോര്‍ഡ് അറിയിച്ചു.

വൈകിട്ട് മൂന്നു മണിയോടെ നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈകോടതി നിര്‍ദേശംനല്‍കി.ഇന്‍ര്‍വ്യൂബോര്‍ഡില്‍ എത്തിയ അംഗങ്ങളെ വെച്ച് അഭിമുഖം നടത്താമെന്നും കോടതി പറഞ്ഞു. മഹേഷ് മോഹനരര് എത്താത്തിനാല്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠരര് രാജീവര് മാത്രമാണ് ഇന്‍ര്‍വ്യൂ ബോര്‍ഡില്‍ പങ്കെടുത്തത്.

അഭിമുഖം ഉച്ചക്ക് ശേഷം ആരംഭിക്കുകയും  ചെയ്തു. 79 പേരാണ് എഴുത്തുപരീക്ഷ പാസായി അഭിമുഖത്തിനെത്തിയത്. നാളെ മാളികപ്പുറത്തെ മേല്‍ശാന്തിക്കായുള്ള അഭിമുഖം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News