കൊരട്ടിയിലും ഇരുമ്പനത്തും എടിഎം തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം ചാലക്കുടിയില്‍ കണ്ടെത്തി. കോട്ടയം രജിസ്‌ട്രേഷനുള്ള വാഹനമാണ് കണ്ടെത്തിയത്. വാഹനം സംഘം മോഷ്ടിച്ചതാണെന്നാണ് വിവരം. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.
രണ്ടിടത്തുനിന്നുമായി 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഇരുമ്പനത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പത്തുലക്ഷത്തി അറുപതിനായിരം രൂപയാണ് മോഷ്ടിച്ചത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ സ്പേ പെയിന്റ് അടിച്ചാണ് കവര്‍ച്ച നടത്തിയത്.
അതേസമയം കളമശേരി എച്എംടിക്ക് സമീപമുള്ള എടിഎം കൗണ്ടറിന്റെ സിസിടിവി ക്യാമറയും പെയിന്റടിച്ച നിലയില്‍ കണ്ടെത്തി.
Get real time update about this post categories directly on your device, subscribe now.