സഹപാഠിക്ക് സ്നേഹ വീടൊരുക്കാന്‍ വൈവിധ്യമുള്ള വിഭവങ്ങളുമായി വിദ്യാര്‍ത്ഥികളുടെ ഫുഡ്ഫെസ്റ്റ്

സഹപാഠിക്ക് നൻമ വീടൊരുക്കാൻ വിദ്യാർത്ഥികൾ, പണം കണ്ടെത്താനായി സ്കൂളിൽ ഫുഡ് ഫെസ്റ്റും സ്വാപ്ഷോപ്പും.

നാടൻ വിഭവങ്ങൾ മുതൽ പുതുതലമുറയുടെ ഭക്ഷണങ്ങൾ വരെ ഫുഡ് ഫെസ്റ്റില്‍ ഒരുക്കി. വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടു വന്ന ഭക്ഷണത്തിനൊപ്പം വിവിധ തരം പാനീയങ്ങളും ചൂട് ചപ്പാത്തിയും ദോശയുമെല്ലാമായപ്പോൾ പാലക്കാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ക്ലാസ് മുറി ഒരു ന്യൂ ജൻ തട്ടുകടയായി മാറി.

ഇതിനു പുറമെ തൊട്ടടുത്തായി സ്വാപ് ഷോപ്പ്. പുനരുപയോഗ സാധ്യതയുള്ള പുസ്തകങ്ങൾ, വസ്ത്രങ്ങൾ, മാല, വള, കമ്മൽ, പേനകൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് സ്വാപ്ഷോപ്പിലുണ്ടായിരുന്നത്.

അധ്യാപകരും വിദ്യാർത്ഥികളുമടക്കം നിരവധി പേർ ഫുഡ് ഫെസ്റ്റിൽ രുചിക്കൂട്ടറിയാനെത്തി. ഒപ്പം സ്വാപ് ഷോപ്പിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങി. ചെറിയ നിരക്കിലാണ് ഭക്ഷണവും ഉത്പന്നങ്ങളുമെല്ലാം വിറ്റഴിച്ചത്.

മോയൻസ് സ്ക്കൂളിലെ എൻ എസ് എസും സൗഹൃദ ക്ലബും സംയുക്തമായാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിലൂടെ സമാഹരിക്കുന്ന പണം കൊണ്ട് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സഹപാഠിക്ക് വീട് നിർമിച്ചു നൽകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News