സുഹൃത്തിന്‍റെ ജന്‍മദിന ആഘോഷത്തിനെത്തിയ പതിനാറുകാരിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ഗാസിയാബാദിലാണ് നാടിനെ നടക്കിയ സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരകേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റുചെയ്തു. നാലുപേർ ഇപ്പോഴും ഒളിവിലാണ്.
ജന്‍മദിന ആഘോഷത്തിനെത്തിയ പെണ്‍കുട്ടിയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷമായിരുന്നു പീഡനം. ബോധരഹിതയായ കുട്ടിയെ പ്രതികൾ ബാസറിയ മാർക്കറ്റിന് സമീപമുളള ഹോട്ടലിലെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് വ്യക്തമാക്കി.
പീഡനത്തിന്‍റെ വീഡിയൊ ദൃശ്യങ്ങളും പ്രതികൾ പകര്‍ത്തിയിരുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ കൊലപ്പെടുത്തുമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും യുവാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയും പൊലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുളളത്.
Get real time update about this post categories directly on your device, subscribe now.