പവനായി മരിച്ചിട്ടില്ല; ‘മിസ്റ്റർ പവനായി’ പ്രദർശനത്തിന് ഒരുങ്ങുന്നു 

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രമാണ് പവനായി. നാടോടിക്കാറ്റിലൂടെയാണ് ഈ കഥാപാത്രം ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. ഏറെ വർഷങ്ങളായി പവനായി എന്ന കഥാപാത്രം മലയാളി മനസുകളിൽ ചേക്കേറിയിട്ട്.

ഇപ്പോൾ ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച “മിസ്റ്റർ പവനായി” എന്ന ചിത്രം വെള്ളിത്തിരയിൽ എത്തുകയാണ്. ഈ മാസം അവസാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോട് അകം തന്നെ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴത്തെ ട്രെൻഡായി ട്രോൾ പേജുകളിലെ സ്ഥിരം കഥാപാത്രമാണ് പവനായി.

1997ല്‍ വിക്രം, ലൈല എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ “ഇതാ ഒരു സ്‌നേഹഗാഥ”യ്ക്കുശേഷം ക്യാപ്റ്റൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് “മിസ്റ്റര്‍ പവനായി”. നടൻ വിജയരാഘവന്റെ മകനുമായ ദേവദേവനാണ് മിസ്റ്റര്‍ പവനായിലെ മറ്റൊരു നായകൻ . നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. തിരക്കഥ രൂപക് , നിഷാക് ആണ് നിര്‍വ്വഹിച്ചത്. അരുൺ ദേവസ്യ, ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here