സ്ത്രീകള്‍ക്കെതിരായ അക്രമാഹ്വാനം; കൊല്ലം തുളസിക്കെതിരെ ഡിവൈഎഫ്എെ പരാതി നല്‍കി

സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ച ബിജെപി പ്രവർത്തകനും ചലചിത്ര നടനുമായ കൊല്ലം തുളസികെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചവറ പോലീസിന് പരാതി നൽകി.

ജഡ്ജിമാരെ ശംഭന്മാർ എന്നു വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയിൽ ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ബിജെപിയുടെ ശബരിമല സംരക്ഷണ പദയാത്ര പരിപാടിയിൽ ചവറ ജംഗഷനിൽ വെച്ചാണ് ഉച്ചഭാഷിണിയിലൂടെ കൊല്ലം തുളസി സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് ആഹ്വ‌നം ചെയ്യുകയും സുപ്രീംകോടതി ജഡ്ജിമാരെ ശുംഭൻ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത്.

ശബരിമലയിൽ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡില്ലിയിലേക്കും മറുഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വലിചെറിയണമെന്ന പരാമർശം.

സ്ത്രീത്വത്തെ അപമാനിക്കലാണെന്നും പരാതിയിൽ പറയുന്നു.വിധി പ്രസ്ഥാവിച്ച സുപ്രീം കോാടതിയിലെ 4 പേരെ ശുംഭൻ എന്നും വിളിച്ച് ജുഡീഷറിയെ അധിക്ഷേപിച്ച കൊല്ലം തുളസിക്കെതിരെ നിയമ നടപടി വേണമെന്നും ഡിവൈഎഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടു.

ചവറ സി.ഐ ചന്ദ്രദാസിനാണ് ഡിവൈഎഫ്ഐ നോതാവ് രതീഷ് പരാതി നൽകിയത്.പരാതിയിൽ കേസെടുക്കുന്നതിന് നിയമോപദേശം തേടുമെന്ന് പോലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News