സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ പോളിടെക്‌നിക്കുകളിലും എസ്എഫ്‌ഐ തരംഗം. 53 പോളിടെക്‌നിക്കുകളില്‍ 51 ഉം എസ്എഫ്‌ഐ നേടി. ‘സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ഥിത്വം’ മുദ്രാവാക്യം ഉയര്‍ത്തി പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എസ്എഫ്‌ഐയ്ക്ക് പിന്നില്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ അണിനിരന്നപ്പോള്‍ എതിരാളികള്‍ അപ്രസക്തരായി. കെഎസ്‌യു, എബിവിപി, എംഎസ്എഫ് സഖ്യത്തെ നിഷ്പ്രഭമാക്കിയാണ് എസ്എഫ്‌ഐയുടെ മിന്നും വിജയം.
നെയ്യാറ്റിന്‍കര, കണ്ണൂര്‍ തോട്ടട, പയ്യന്നൂര്‍ കോറോളം, പത്തനംതിട്ട വെണ്ണിക്കുളം, ഇടുക്കി ഐച്ച്എച്ച്ആര്‍ഡി മോഡല്‍ തുടങ്ങിയ നിരവധി പോളിടെക്നിക്കുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍, കൈമനം വനിത പോളിടെക്‌നിക്, ആറ്റിങ്ങല്‍, കളമശേരി തുടങ്ങിയ പോളിടെക്‌നിക്കുകളില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ സ്വന്തമാക്കി.
സമൂഹത്തിലെ നവോത്ഥാന നിര്‍മിതികളെ തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിനുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എസ്എഫ്ഐയുടെ കൂടെ അണിചേര്‍ന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിവാദ്യം ചെയ്യുന്നതായും സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവും പ്രസിഡന്റ് വി എ വിനീഷും പ്രസ്‌താവനയില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.