സുപ്രീംകോടതി ജഡ്ജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ച കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു. സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ചതിനെതിരെ ഡിവൈഎഫ്ഐ ചവറ പോലീസിന് നൽകിയ പരാതിയിലാണ് നടപടി.ജഡ്ജിമാരെ ശംഭന്മാർ എന്നു വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയിൽ ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

295A,298ipc,354(A),119A പോലീസ് ആക്ട് തുടങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. മതസ്പർദ്ദ വളർത്തൽ,മതവികാരത്തെ വ്രണപ്പെടുത്തുക,സ്തീത്വത്തെ അപമാനിക്കുക സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കുക,അസഭ്യം പറയുക തുടങിയ കുറ്റങളാണ് കൊല്ലം തുളസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് നടപടി.

ബിജെപിയുടെ ശബരിമല സംരക്ഷ പഥയാത്ര ഉത്ഘാടന വേദിയിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള,ശോഭാസുരേന്ദ്രൻ തുടങിയവരെ സാക്ഷിനിർത്തിയായിരുന്നു കൊല്ലം തുളസി ജുഡീഷറിയേയും സ്ത്രീകളേയും അധിക്ഷേപിച്ചത്.

അതേ സമയം ജഡ്ജിമാരെ അപമാനിച്ച സംഭവത്തിൽ കോടതിയാണ് നടപടിസ്വീകരിക്കേണ്ടതെന്ന് പോലീസ് പറഞ്ഞു പരാതി സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News