മട്ടന്നൂരിൽ സാമൂഹ്യ വിരുദ്ധർ മാലിന്യക്കൂമ്പാരത്തിൽ വിഷപ്പാമ്പിനെ ചാക്കിൽ കെട്ടിത്തളളി; ശുചീകരണത്തൊഴിലാളികൾ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

കണ്ണൂര്‍ മട്ടന്നൂരിൽ സാമൂഹ്യ വിരുദ്ധർ മാലിന്യ കൂമ്പാരത്തിൽ വിഷ പാമ്പിനെ ചാക്കിൽ കെട്ടി തളളി. തലനാരിഴക്കാണ് ശുചീകരണ തൊഴിലാളികൾ കടിയേൽക്കാതെ രക്ഷപ്പെട്ടത്. മട്ടന്നൂർ മരുതായി റോഡിലായിരുന്നു സംഭവം

വഴിയരുകില്‍ നിക്ഷേപിച്ച മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് ചാക്കിനകത്താക്കിയ നിലയിലായിരുന്നു പാമ്പ്. മാലിന്യം നീക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ ചാക്കിന്‍റെ കെട്ടഴിച്ചതോടെ വിഷ പാമ്പ് പുറത്തേക്ക് ചാടി.

കെട്ടഴിച്ച ശുചീകരണത്തൊഴിലാളികൾ പാമ്പിന്‍റെ കടിയേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം കണ്ട് നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പാമ്പിനെ വീണ്ടും ചാക്കിലാക്കി നഗരസഭ ഓഫീസ് പരിസരത്തേക്ക് മാറ്റുകയായിരുന്നു. നഗരസഭ അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു വനം വകുപ്പിലെ റാപിഡ് റെസ്പോൻസ് സ് റെസ്ക്യം വിംഗ് സ്ഥലത്തെത്തി പാമ്പിനെ വനത്തിലേക്ക് മാറ്റി.

സംഭവത്തില്‍കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ പോലീസില്‍പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിന് പിന്നില്‍പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.ഇവരെ വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News