ദീര്‍ഘനാള്‍ ജോലിയില്‍ പ്രവേശിക്കാതെ അവധി എടുത്ത 134 ജീവനക്കാരെക്കൂടി കെഎസ്ആർടിസി പിരിച്ചു വിട്ടു

അവധി എടുത്ത് തിരികെ എത്താത്ത 134 ജീവനക്കാരെക്കൂടി കെ എസ് ആർ ടി സി പിരിച്ചു വിട്ടു. കെ എസ് ആർ ടി സി സി എം ഡി ടോമിൻ ജെ തച്ചങ്കരിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നേരത്തെ നോട്ടിസ് നൽകിയിട്ടും മറുപടി നൽകാത്ത 773 പേരെ ബോർഡ് പിരിച്ചുവിട്ടിരുന്നു

സർവ്വീസിൽ പ്രവേശിച്ചതിന് ശേഷം അവധിയെടുത്ത് ജോലിക്കെത്താതെ വിദേശത്തും മറ്റുമായി ജോലി ചെയ്തു വരുന്ന 134 പേരെക്കൂടിയാണ് കെ എസ് ആർ ടി സി പിരിച്ചു വിട്ടത്.പുറത്ത് ജോലിക്കുപോകാൻ അപേക്ഷ സമർപ്പിക്കുമ്പോൾ ബോർഡ് ആവശ്യപ്പെട്ടാൽ തിരികെ എത്തണമെന്ന് വ്യവസ്ഥയിലാണ് അ‍വധി നൽകുന്നത്.

എന്നാൽ നിരവധി തവണ ജോലിയിൽ തിരികെ എത്താൻ ഇവർക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചു വിട്ടുകൊണ്ട് സി എം ഡി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയത്.നേരത്തെ ഇത്തരത്തിൽ 773പേരെ പിരിച്ചുവിട്ടിരുന്നു.

ദേശീയ ശരാശരിയുമായി തട്ടിച്ചുനേക്കുമ്പേൾ കെ എസ് ആർ ടിസിയിൽ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണ്.നിലവിൽ അനധികൃതമായി ജോലിക്കുവരാത്ത ജീവനക്കാരെ കൂടി കൂട്ടിയാണ് ഈ അനുപാതംകണക്കാക്കുന്നത്.

ഇവർ വ്യാജ മെഡിക്കൽ സാക്ഷ്യപത്രങ്ങൾ ഹാജരാക്കി സർവ്വീസിൽ പ്രവേശിക്കുമ്പോൾ സർവ്വീസ് ആനുകൂല്യങ്ങളും പെൻഷനും കൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഉത്തരവിൽ പറയുന്നു.

ഇങ്ങനെ ജീവനക്കാരെ പിരിച്ചു വിടുന്നതിലൂടെ സർവ്വീസിന് അനുസൃതമായി ജീവനക്കാരെ ക്രെമപ്പെടുത്താൻ ക‍ഴിയും.കൂടാതെ ആ‍വശ്യമെങ്കിൽ ചെറുപ്പക്കാരായ പുതിയ ജീവനക്കാരെ പി എസ് സി വ‍ഴിനിയമിക്കാനാകുമെന്നും ഉത്തരവിൽ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News