പീഡനാരോപിതനായ കേന്ദ്രമന്ത്രി എംജെ അക്‌ബറിനെ പിന്തുണച്ച്‌ അമിത്‌ ഷാ

പീഡനാരോപിതനായ എംജെ അക്‌ബറിനെ പരോക്ഷമായി പിന്തുണച്ച്‌ അമിത്‌ ഷാ. എജെ അക്‌ബറിനെതിരായ ആരോപണം പരിശോധിക്കുമെന്നും എന്നാല്‍ മീ ടൂ അരോപണങ്ങള്‍ എല്ലാം ശരിയാകണമില്ലെന്നുമായിരുന്നു ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഷായുടെ മറുപടി.

അതേസമയം ഇന്ന്‌ രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ ഇന്ത്യയിലെത്തും. മടങ്ങി എത്തിയ ഉടന്‍ അക്‌ബര്‍ അമിത്‌ ഷായും പ്ര്‌ധാനമന്ത്രിയുമായി രാജിക്കാര്യം ചര്‍ച്ചചെയ്യുമെന്ന്‌ ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
എംജെ അക്‌ബറിനെതിരായ പീഡനാരോപണത്തില്‍ ഇതാദ്യമായാണ്‌ ബിജെപി അധ്യക്ഷന്‍ പ്രതികരിക്കുന്നത്‌. മീ ടൂ വെളിപ്പെടുത്തലുകള്‍ എല്ലാം ശരിയാകണമില്ലെന്ന്‌ ഷാ അഭിപ്രായപ്പെട്ടു. എന്റെ പേരിലും വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഇത്തരം അഭിപ്രായങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതാന്‍ സാധിക്കും.

അതിനാല്‍ ഉന്നയിക്കുന്ന വിഷയത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കണം. ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കേണ്ടത്‌ സോഷ്യല്‍ മീഡിയയില്‍ അല്ലെന്നും അമിത്‌ ഷായെ ഉദ്ധരിച്ച്‌ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു. എംജെ അക്‌ബറിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ട്‌ി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അമിത്‌ ഷാ പറഞ്ഞു.

8 പ്രമുഖ വനിതാ മ്‌ാധ്യമപ്രവര്‍ത്തകര്‍ പീഡനാരോപണം ഉന്നയിച്ചിട്ടും ഇതേവരെയായി വിഷയത്തില്‍ കാര്യമായി പരിശോധനകള്‍ ബിജെപി നടത്തിയിട്ടില്ലെന്ന്‌ ഷായുടെ പ്രസ്‌താവന വ്യക്തമാക്കുന്നു.

അതേസമയം വിദേശ പര്യടനം കഴിഞ്ഞ്‌ ഇന്ന്‌ രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ്‌ എംജെ അക്‌ബര്‍ ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുമായും ബിജെപി അധ്യക്ഷനുമായും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അക്‌ബര്‍ മറുപടി നല്‍കും.

വിഷയത്തിലെ മോദിയുടെയും ഷായുടെയും നിലപാടിനനുസരിച്ചായിരിക്കും അക്‌ബറിന്റെ രാജിതീരുമാനമുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News