‘അന്ന് യോഗത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം’; ആഞ്ഞടിച്ച് പാര്‍വ്വതിയും പത്മപ്രിയയും

കൊച്ചി: താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആഞ്ഞടിച്ച് വനിതാ താര കൂട്ടായ്മ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി പാര്‍വ്വതി പറഞ്ഞത്:

”കുറ്റാരോപിതനായ വ്യക്തിയുടെ അമ്മ സംഘടനയിലെ അംഗത്വത്തെക്കുറിച്ച് നിലവില്‍ ഒരു വ്യക്തതയില്ല. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ഇടവേള ബാബു നല്‍കിയ വാക്കിന്റെ ബലത്തിലാണ് അമ്മ ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമെന്ന ഉറപ്പിലാണ് അന്ന് മീറ്റിംഗിന് പോയത്.

എന്നാല്‍ മീറ്റിംഗില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമായിരുന്നു. .”

പത്മപ്രിയ പറഞ്ഞത് ഇങ്ങനെ:

”നിയമാവലികള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു അമ്മ സംഘടന ചെയ്തത്. അമ്മയുടെ അംഗങ്ങള്‍ ഇരയെ അപമാനിക്കുക മാത്രമല്ല കുറ്റാരോപിതനെ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നത്.

ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വച്ച നടിമാരുടെ കാര്യത്തില്‍ നിയമാവലി പറഞ്ഞ് ചതിക്കുകയായിരുന്നു.

നിങ്ങള്‍ തന്നിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും ഉറപ്പ് നല്‍കി ശേഷം മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് ഒന്നും പറയരുതെന്നും അമ്മ നേതൃത്വം ആവശ്യപ്പെട്ടു.”-പത്മപ്രിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel