ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് ബാബുരാജ്; പരാമര്‍ശം ‘അമ്മ’ യോഗത്തില്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ നടന്‍ ബാബുരാജ് വിശേഷിപ്പിച്ചത് അപമാനിക്കുന്ന രീതിയിലാണെന്ന് നടി പാര്‍വതി.

ചൂടുവെള്ളത്തില്‍ വീണ ‘പൂച്ച’ എന്നായിരുന്നു നടിയെ ബാബുരാജ് വിശേഷിപ്പിച്ചതെന്ന് പാര്‍വതി പറഞ്ഞു.

അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നുണ് ബാബുരാജിന്റെ ഈ പരാമര്‍ശം. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെയാണ് ബാബുരാജ് ഇത്തരത്തില്‍ അപമാനിച്ചത്.

ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ്. അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ഓര്‍ക്കണമെന്നും പാര്‍വതി ഡബ്യുസിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News