# വീറ്റൂ # വിത്ത് വിമൻ കലക്ടീവ് ഇൻ സിനിമ; ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

മലയാള സിനിമാ മേഖലയിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന വനിതാ താരസംഘടനയായ ഡബ്ല്യുസിസിയെ പിന്തുണക്കുന്ന അഡ്വക്കേറ്റ് പി എം ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

# വീറ്റൂ.
# വിത്ത് വിമൻ കലക്ടീവ് ഇൻ സിനിമ.

സിനിമയിലെ നായികമാർ യഥാർത്ഥ നായികമാരായി മാറുന്നു. ഉറച്ച ശബ്ദത്തിൽ അചഞ്ചലരായി അവരുടെ മുദ്രാവാക്യങ്ങൾ അവർ മുന്നോട്ട് വെയ്ക്കുന്നു. നേരിടേണ്ടി വന്ന അതിക്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയർത്തുന്നു. തൊഴിലിടത്തിലെ അഭിമാന സംരക്ഷണത്തിന് നിങ്ങൾ നടത്തുന്ന ഇടപെടലുകൾ ചരിത്രത്തിലടയാളപ്പെടുത്തും.

നിങ്ങളുടെ ശബ്ദം ഇടിമുഴക്കങ്ങളായി മലയാള സിനിമയിലെ ആണധികാര കേന്ദ്രങ്ങളെ വിറപ്പിക്കും. അതവരെ അസ്വസ്ഥരാക്കും. നാളിതുവരെ ചോദ്യം ചെയ്യപ്പെടാതെ അനുഭവിച്ച പലതും ചോദ്യം ചെയ്യപ്പെടുന്നതിന്റെ നീരസങ്ങൾ പല രീതിയിൽ പ്രകടിപ്പിക്കുവർ.

വ്യക്തിഹത്യ മുതൽ തൊഴിലവസര നിഷേധങ്ങൾ വരെ മുൻകൂട്ടി കണ്ടിട്ടും ഉയരുന്ന ശബ്ദങ്ങൾക്ക് വലിയ പ്രഹരശേഷിയുണ്ട്. നീലകണ്ഠൻമരോട് കണക്ക് പറയാൻ ഭാനുമതിമാർ മുന്നോട്ട് വരുന്ന കാലം. പ്രതീക്ഷയോടെ, സ്നേഹത്തോടെ അഭിമാനത്തോടെ കൂടെയുണ്ട്.

( പിന്നെ ചോദ്യങ്ങളുതിർത്ത മാധ്യമ പ്രവർത്തകരുടെ ഇന്നത്തെ കവാത്ത്
എല്ലാരെ കാണുമ്പഴും വേണം.
അപ്പൊ മറന്നു പോവരുത് ആ കവാത്ത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News