എം.ജെ അക്ബര്‍ ദില്ലിയില്‍ തിരിച്ചെത്തി; കേന്ദ്രം രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന്,വിദേശ സന്ദര്‍ശനത്തിനിടെ തിരിച്ചു വിളിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ദില്ലിയില്‍ തിരിച്ചെത്തി. കേന്ദ്രത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വിദേശ പര്യടനം റദാക്കി മടങ്ങിയത്. കേന്ദ്രം അക്ബറിന്‍റെ രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ഏഴാമത്തെ വനിതാ മാധ്യമപ്രവര്‍ത്തകയും അക്ബറില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് രാജി വയ്പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് വിവരങ്ങള്‍.

ഫോഴ്‌സ് മാഗസീന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗസാല വഹാബിന്റെ വെളിപ്പെടുത്തല്‍ അക്ബര്‍ നടത്തിയ ലൈഗിക അതിക്രമത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ആറോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ലൈഗിക ചുവയോടെ പെരുമാറി എന്ന് മാത്രമാണ്.

പക്ഷെ ഗസാല വഹാബിനാകട്ടെ അക്ബറില്‍ നിന്നും ലൈഗിക അതിക്രമം തന്നെ നേരിടേണ്ടി വന്നു. അക്ബര്‍ എഡിറ്ററായിരിക്കെ ക്യാമ്പില്‍ മുറിയില്‍ ശാരീരിക ഉപദ്രവം നടത്തി. വസ്ത്രത്തിനുള്ളില്‍ കൈയ്യിട്ട് പല തവണ ശാരീരിക ബന്ധത്തിന് ശ്രമിച്ചു.

ഈ വെളിപ്പെടുത്തല്‍ വന്നതോടെ അക്ബറിനെ ഇനി സംരക്ഷിക്കണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നൈജീരിയില്‍ ഇന്ത്യന്‍ പ്രതിനിധിയായി പര്യടനത്തിലായിരുന്നു വിദേശകാര്യ സഹമന്ത്രി.

വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക നരേന്ദ്ര മോദിയാകുമെന്ന് ഉന്നതവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here