”അന്ന് 17കാരി വാതിലില്‍ മുട്ടി ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന് പറഞ്ഞു; അന്ന് സംഭവിച്ചത് ഇതാണ്; വിശദീകരണവുമായി രേവതി

ഡബ്ലുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍, സൂചിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വിശദീകരണവുമായി നടി രേവതി.

സംഭവം വിവാദമായതോടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ച സംഭവത്തെക്കുറിച്ച് വിശദീകരണവുമായി നടി രേവതി രംഗത്തെത്തിയത്.

17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ടായതായാണ് വാര്‍ത്താസമ്മേളനത്തില്‍ രേവതി സൂചിപ്പിച്ചത്.

25 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് താന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതെന്ന് രേവതി പുറത്തു വിട്ട പ്രസ്റിലീസില്‍ വ്യക്താമാക്കി.

17 വയസ്സുള്ള പെണ്‍കുട്ടി രാത്രി 11.30 തോടെ തന്‍റെ വാതിക്കല്‍ മുട്ടിവിളിക്കുകയിരുന്നു. തന്‍റെ മുറി തുറക്കാന്‍ ആരോ ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞു.

ഭയപ്പെട്ട പെണ്‍കുട്ടിയെ അന്ന് രാത്രി മു‍ഴുവന്‍ ഞാന്‍ എന്‍റെ മുറിയില്‍ താമസിപ്പിച്ചു.
പെണ്‍കുട്ടിക്ക് നേരെ ലെെംഗികവും ശാരിരികവുമായ അതിക്രമമുണ്ടായിട്ടില്ല.

എന്നാല്‍ 25 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ ഒന്നര വര്‍ഷം മുമ്പത്തെ കാര്യമായി തെറ്റിധരിക്കപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി ഈ സംഭവം എന്നെ വേട്ടയാടുകയാണെന്നും രേവതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here