ഹൈദരാബാദ് ടെസ്റ്റ്; വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 56 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

ഹൈദരാബാദ് : ഹൈദരാബാദ് ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 56 റണ്സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 308 എന്ന നിലയില്‍ നിന്ന ഇന്ത്യയെ വിന്‍ഡീസ് 367ന് പുറത്താക്കി.  നായകന്‍ ജയ്സണ്‍ ഹോള്‍ഡറുടെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.ജയ്സണ്‍ ഹോള്‍ഡര്‍  5വിക്കറ്റുകള്‍ വീ‍ഴ്ത്തി.

ഗബ്രിയേല്‍ മൂന്ന് വിക്കറ്റും നേടി. അതേ സമയം ഇന്ത്യയ്ക്കു വേണ്ടി യുവതാരങ്ങളായ പൃഥ്വിഷാ 70 റണ്‍സും, റിഷഭ് പന്ത് 92ഉം, അജന്‍ക്യ രഹാനെ 80 റണ്‍സും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News