
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി നടന്‍ ബാബുരാജ്.
ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന് പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. അര്‍ത്ഥം അറിയാത്തത് കൊണ്ട് പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാമെന്നും ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ബാബുരാജ് പറഞ്ഞു.
ബാബുരാജിന്റെ വാക്കുകള്‍:
ഡബ്യുസിസിയ്ക്ക് പിന്നില്‍ അജണ്ടയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണ്. പ്രസിഡന്റായ മോഹന്‍ലാലിന്റെ മേക്കിട്ട് കേറുകയാണ്.
നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണ് പ്രശ്‌നം? എന്റെ ഭാര്യ ഒരു നടിയാണ്. ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണ് തെറ്റ് ? അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. എന്തോ ഒരു ഫ്രസ്‌ട്രേഷന്‍ ആണിത്.
ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ട് സംഘടന വലുതാക്കാന്‍ ഞങ്ങളില്ല.
അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ? ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് ബാബുരാജ്; പരാമര്‍ശം ‘അമ്മ’ യോഗത്തില്‍
ഇന്നലെയാണ് പാര്‍വതി ബാബുരാജിനെതിരെ ആരോപണം ഉന്നയിച്ചത്. ചൂടുവെള്ളത്തില്‍ വീണ ‘പൂച്ച’ എന്നായിരുന്നു നടിയെ ബാബുരാജ് വിശേഷിപ്പിച്ചതെന്ന് പാര്‍വതി പറഞ്ഞു.
അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ബാബുരാജിന്റെ ഈ പരാമര്‍ശം. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെയാണ് ബാബുരാജ് ഇത്തരത്തില്‍ അപമാനിച്ചത്.
ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ്. അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ഓര്‍ക്കണമെന്നും പാര്‍വതി ഡബ്യുസിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതിനാണ് ഇപ്പോള്‍ ബാബുരാജ് മറുപടി നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here