ശബരിമല സ്ത്രീപ്രവേശനം; കള്ളപ്രചാരണം നടത്തി സർക്കാരിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കള്ള പ്രചരണം നടത്തി സർക്കാരിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീകോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്.

പ്രളയവും ഓഖിയും വന്നിട്ട് പിടിച്ചുനിന്ന സർക്കാരിനെ അസ്ഥിരപെടുത്താൻ ശ്രമിക്കുന്ന ഇത്തരം പ്രചരണങ്ങൾ വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം ശബരിമലയുടെ ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ വിവിധ സംഘടനകളുടെ യോഗം ചൊവ്വാ‍ഴ്ച ചേരും.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കുവാനുള്ള ഉത്തരവിട്ടത് സുപ്രീംകോടതിയാണ് അല്ലാതെ സംസ്ഥാന സർക്കാരല്ല.സംസ്ഥാന സർക്കാർ കോടതി വിധി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വംബോർഡ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കള്ള പ്രചരണം നടത്തി സർക്കാരിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നു .പ്രളയവും ഓഖിയും വന്നിട്ട് പിടിച്ചുനിന്ന സർക്കാരിനെ അസ്ഥിരപെടുത്താൻ ശ്രമിക്കുന്ന ഇത്തരം പ്രചരണങ്ങൾ വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.

സാധരണ ഗതിയിൽ ശമ്പരിമലയിൽ നടത്തേണ്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ് .പ്രത്യാക ക്രമികരണങ്ങലൊന്നും ആവശ്യമില്ല സ്ത്രികൾക്ക് വേണ്ട സൗകര്യങ്ങൾ നിലവിലുണ്ട് ഉണ്ട്.നിലവിൽ ശബരിമലയിൽ സംഘർഷ സാധ്യത ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് ഒരുക്കങ്ങൾ ചർച്ചചെയ്യാൻ വിവിധ സംഘടനകളുടെ യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ബോർഡ് ആസ്ഥാനത്ത് ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News