വീണ്ടും ദുരന്തം വിതച്ച് സെല്‍ഫി; സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പുറത്ത്

സെല്‍ഫിയില്‍ വീണ്ടും ദുരന്തം. ബാല്‍ക്കണിയില്‍വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി താ‍ഴെ വീണ് മരിച്ചു. 27-ാം നിലയിൽനിന്നാണ് 27 വയസുകാരി സാന്ദ്ര വീണ് അതിദാരുണമായി മരിച്ചത്.

പോർച്ചുഗീസ് സ്വദേശിയായ സാന്ദ്ര പനാമയിൽ അധ്യാപികയാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സാന്ദ്ര മരണപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.  ബാല്‍ക്കണിയില്‍ നിന്ന് താ‍ഴെ വീ‍ഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  സമീപത്തെ കെട്ടിടത്തിൽനിന്നും ഒരാൾ പകർത്തിയ ദൃശ്യങ്ങളആണ് പുറത്ത് വന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here