ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പൊലീസ് അക്രമികളെ തുരത്തുന്നതിനിടെയാണ് അത് സംഭവിച്ചത്. നിവര്‍ത്തിയില്ലാതെ തോക്ക് ചൂണ്ടി വെടിവയ്ക്കാന്‍ നോക്കുമ്പോള്‍ വെടിക്കുപകരം പുകമാത്രം. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ എസ് ഐ മനോജ് പതറിയില്ല.
ഠോ ഠോ, നിറയൊഴിക്കുന്നശബ്ദമുണ്ടാക്കി. സംഭവം ശരിക്കും വെടിവച്ചതാണെന്ന് വിശ്വസിച്ച് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. അതേസമയം ഇത്തരം അനുഭവം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അക്രമികളെ പേടിപ്പിക്കാനും കീഴടങ്ങാനായി പ്രേരിപ്പിക്കാനുമായി പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിതെന്നും മനോജ് കുമാര്‍ പറഞ്ഞു.
കരിമ്പിന്‍തോട്ടത്തില്‍ ഒളിച്ച കുറ്റവാളികളെ പേടിപ്പിക്കാനായാണ് പൊലീസുകാരന്‍ ഠോ ഠോ എന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയത്. എന്തായാലും പൊലീസുകാരന്റെ മിമിക്രി വീഡിയോ വൈറലായി കഴിഞ്ഞു.
നിരവധി കവര്‍ച്ചാ കേസ്സുകളില്‍ പ്രതിയായ അക്രമിയെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളുടെ തലക്ക് 2500 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
#WATCH: Police personnel shouts ‘thain thain’ to scare criminals during an encounter in Sambhal after his revolver got jammed. ASP says, ‘words like ‘maaro & ghero’ are said to create mental pressure on criminals. Cartridges being stuck in revolver is a technical fault’. (12.10) pic.twitter.com/NKyEnPZukh
— ANI UP (@ANINewsUP) October 13, 2018
Get real time update about this post categories directly on your device, subscribe now.