അങ്ങനെ ആ നാടകവും അവസാനിച്ചു; നാമജപയാത്രയില്‍ മോഡി സര്‍ക്കാറിന്‍റെ ഇരട്ടത്താപ്പ് തുറന്നുപറഞ്ഞ് പ്രവീണ്‍ തൊഗാഡിയ

ശബരിമല വിധി വന്നപ്പോള്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്നും പിന്നോട്ട് പോയിക്കൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും കോടതി വിധിയെ സര്‍ക്കാറിനെതിരെ തിരിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ശബരിമല വിധിക്കെതിരെ നടക്കുന്ന സമരം രണ്ടാം വിമോചന സമരമാണെന്ന് പോലും പരസ്യമായി പ്രഖ്യാപിക്കുന്ന നിലയിലേക്ക് പ്രതിഷേധക്കാര്‍ മാറിയിരുന്നു.

പൊതു ഇടങ്ങളില്‍ പോലും സര്‍ക്കാറിനും ഇടതുപക്ഷ നേതാക്കള്‍ക്കുമെതിരെ കൊലവിളി ഉള്‍പ്പെടെ നടത്താനുള്ള അവസരമായി ബിജെപി നേതൃത്വം ഈ അവസരം വിനിയോഗിച്ചു.

ഇതിന് പിന്നാലെയാണ് നാമജപ ഘോഷയാത്രയുടെ സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് നേതാവ് പ്രവീണ്‍ തൊഗാഡിയ കേന്ദ്ര സര്‍ക്കാറിന്‍റെയും മോഡിയുടെയും ഇരട്ടത്താപ്പിനെയും തുറന്നുകാട്ടുകയും വെല്ലുവിളിക്കുകയും ചെയ്തത്.

ഞങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത് ഹിന്ദുക്കള്‍ക്ക് സംരക്ഷണം ലഭിക്കാന്‍ വേണ്ടിയാണ്. മുത്തലാഖ് ബില്ലിനെതിരെ ഒര്‍ഡിനന്‍സ് കൊണ്ടുവന്ന മോഡി സര്‍ക്കാറിന് എന്താണ് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇത്ര താമസം.

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെ ഹിന്ദു വിരുദ്ധ സര്‍ക്കാരായി കാണേണ്ടിവരുമെന്നും തൊഗാഡിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News