കോണ്‍ഗ്രസ് ഗൂണ്ടാസംഘം കൊലപ്പെടുത്തിയ അനീഷ് രാജന്റെ വീട്ടില്‍ അഭിമന്യുവിന്റെ കുടുംബം സന്ദര്‍ശനം നടത്തി. നെടുങ്കണ്ടത്തു നടക്കുന്ന ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു അഭിമന്യുവിന്റെ അഛന്‍ മനോഹരന്‍, അമ്മ ഭുപതി, സഹോദരന്‍ പരിജിത് എന്നിവര്‍. ഇവരെ അനീഷ് രാജന്റെ മാതാപിതാക്കള്‍ കല്ലാറ്റിലെ തങ്ങളുടെ വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ അനീഷ് രാജന്റെ വീട്ടിലെത്തിയ അഭിമന്യുവിന്റെ അമ്മ ഭുപതിയെ അനീഷ് രാജന്റെ അമ്മ സബിത ആലിംഗനത്തോടെ പൊട്ടിക്കരഞ്ഞാണ് എതിരേറ്റത്. മനോഹരനെയും പരിജിത്തിനേയും രാജന്‍ മുഷ്ടിച്ചുരുട്ടി അഭിവാദ്യം ചെയ്‌തു. പിന്നീട് വൈകാരിക പ്രകടനങ്ങള്‍. ഇരുവരുടെയും കുടുംബ സാഹചര്യങ്ങള്‍ ഏറെ സമാനതകളുള്ളതാണ്.
ബിരുദധാരിയും, ഏവര്‍ക്കും പ്രിയങ്കരനുമായിരുന്ന അനീഷ് രാജനെ 2012ലാണ് യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം ഇരുളിന്റെ മറവില്‍ നിന്നും പാഞ്ഞെത്തി കുത്തി കൊലപ്പെടുത്തിയത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, പുരോഗമന വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാാനത്തിന്റെ ഭാവി വാഗ്ദാദാനവുമായിരുന്ന അനീഷ് രാജന്‍ രക്തസാക്ഷിയാകുമ്പോള്‍ 23 വയസാരുന്നു പ്രായം.
Get real time update about this post categories directly on your device, subscribe now.